മാങ്കടവ്: മുസ്ലിം ലീഗ് മാങ്കടവ് ശാഖ പ്രസിഡന്റും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനും പാങ്കുളം ശാദുലി പള്ളി ട്രഷററും സീതി സാഹിബ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കൺവീനറുമായ കെ.പി. ഹംസ (64) നിര്യാതനായി. മാങ്കടവ് ജി.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റായും മാങ്കടവ് മുസ്ലിം ജമാഅത്ത്, റിയാദ് മാങ്കടവ് മുസ് ലിം അസോസിയേഷൻ എന്നിവയിൽ വിവിധ ഭാരവാഹി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കൾ: റംഷാദ്, റംഷിദ, ഷഫ്ന, ശസിൻ. മരുമക്കൾ: റഹീസ്, ദിൽഷാദ്, ഷഹനാസ്. സഹോദരങ്ങൾ: അബ്ദുല്ല (സീതി സാഹിബ് വായനശാല ആൻഡ് ഗ്രന്ഥാലയം ചെയർമാൻ), അബ്ദുൽ നാസർ (ജനറൽ സെക്രട്ടറി നടുവിൽ ശാഖ മുസ്ലിം ലീഗ്), അബ്ദുൽ ഖാദർ, റഷീദ, പരേതനായ അഷ്റഫ്.