കാരാകുർശ്ശി: പൊന്തിയാമ്പുറം താഴത്തെ പൊട്ടിയിൽ ഉണ്ണിക്കുട്ടൻ (57) നിര്യാതനായി. കാരാകുർശ്ശി ഗവ. ഹൈസ്കൂളിലെ മുൻ അധ്യാപകനാണ്. പരേതനായ രാമകൃഷ്ണഗുപ്തന്റെയും അമ്മിണി അമ്മാളുടെയും മകനാണ്.
ഭാര്യ: ബിന്ദു (ഹെൽത്ത് ഇൻസ്പെക്ടർ, കടമ്പഴി പുറം കുടുംബാരോഗ്യകേന്ദ്രം). സഹോദരങ്ങൾ: രാജൻ (എൽ.ഐ.സി), ഉണ്ണി നാരായണൻ (സെയിൽ ടാക്സ്), കൃഷ്ണൻ (ബിസിനസ്), സോമസുന്ദരൻ (റിട്ട. എയർ ഫോഴ്സ്), പാർവതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.