പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ടിൽ താമസിക്കുന്ന വീരച്ചൻ വളപ്പിൽ ദേവകി (79) നിര്യാതയായി. പിതാവ്: പരേതനായ മടപ്പള്ളി കണ്ണൻ. മാതാവ്: പരേതയായ കുഞ്ഞാതി. ഭർത്താവ്: പരേതനായ കുനിമ്മൽ ഗോവിന്ദൻ. മക്കൾ: ചന്ദ്രൻ (സൗദി അറേബ്യ), രാജൻ ചെത്ത് (തൊഴിലാളി), ഗീത, വി.വി. ശിവാനന്ദൻ (ഡാക് സേവക്-പോസ്റ്റ്മാൻ വെങ്ങര പോസ്റ്റോഫിസ് ). മരുമക്കൾ: വിറകൻ വളപ്പിൽ രാജൻ, കെ.വി. ബീന (മാവിച്ചേരി), പി.കെ. ലതിക (കണ്ണോം), പി.വി. രമ്യ (ചെറുകുന്ന്). സഹോദരങ്ങൾ: മാധവി, പരേതരായ കല്ല്യാണി, നാരായണി, ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് സ്കൂൾ റോഡിൽ വെങ്ങര സമുദായ ശ്മശാനത്തിൽ.