നന്തി ബസാർ: വീമംഗലം വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം പട്ടേരിതാഴകുനി ശരത്ത് (37) നിര്യാതനായി.
കരൾരോഗ ബാധിതനായി ഒരുമാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കാൻ പ്രാദേശിക സഹായ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് മരണം. ഭാര്യ: അഞ്ജു പ്രിയ. മകൾ: ശ്രീയാ. പിതാവ്: കേളപ്പൻ. മാതാവ്: പരേതയായ യശോദ