ഉള്ള്യേരി: ജില്ല കോൺഗ്രസ് കമ്മിറ്റി ട്രഷററും നടുവണ്ണൂർ റീജനൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ കണയങ്കോട് തുരുത്തിയമ്മൽ ടി. ഗണേഷ് ബാബു (63) നിര്യാതനായി. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മുൻ മെംബറുമായിരുന്നു. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ്, ജില്ല നിർവാഹക സമിതി അംഗം, എലത്തൂർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിൽ ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബേബി സംഗീത (കാരന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരി). പരേതരായ കുമാരന്റെയും നാരായണിയുടെയും മകനാണ്. സഹോദരൻ: പരേതനായ ടി. രാമദാസ്.