കാരയാട്: കുരുടി മുക്കിലെ പരേതനായ കൊളോക്കണ്ടി അമ്മത് കുട്ടിയുടെ ഭാര്യയായ കൊളോക്കണ്ടി കുഞ്ഞയിഷ (78) നിര്യാതയായി. പരേതരായ പുത്തലത്ത് പക്രന്റെയും താവോളി ബീവിയുടെയും മകളാണ്. മക്കൾ: കെ. ഷാനവാസ്, ബീന, ആസിഫ്, റസിയ. മരുമക്കൾ: ഹാജിറ, ഡോ. മുഹമ്മദ്, റിട്ട. അസിസ്റ്റന്റ് പ്രഫ. കോഴിക്കോട് മെഡിക്കൽ കോളജ്(വടകര), ഷാഹിദ, ഫസീവുദ്ദീൻ (ഫറൂക്ക്). സഹോദരങ്ങൾ: പരേതരായ കെ.പി. കുഞ്ഞഹമ്മദ്, കെ.സി. പോക്കർ, കെ.സി. അബ്ദുറഹിമാൻ, കരുവാണ്ടി പാത്തു, കുഞ്ഞാമിന, നഫീസ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന്.