തൃപ്രയാർ: എടമുട്ടം സൊസൈറ്റിക്കു സമീപം താമസിക്കുന്ന പാണംപറമ്പിൽ രാജൻ (ബാബു-71) നിര്യാതനായി.
കോൺഗ്രസ് വലപ്പാട് മണ്ഡലം മുൻ വൈസ് പ്രസിഡൻറ്, എടമുട്ടം എസ്.എൻ.എസ് സമാജം പ്രസിഡൻറ്, സെൻട്രൽ ശാഖ എസ്.എൻ.ഡി.പി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഷൈലജ (മുൻ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കൾ: അജിൽ, അമൽരാജ്. മരുമകൾ: ദൃശ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.