കണ്ണൂർ: കുന്നുക്കൈ റേഷൻകടക്ക് സമീപം നൗഷാദ് മൻസിലിൽ പരേതരായ അബ്ദുല്ല കുഞ്ഞിയുടെയും സി.എച്ച്. ബീബിയുടെയും മകൻ സി.എച്ച്. അബ്ദുൽ മജീദ് (83) നിര്യാതനായി. കണ്ണൂർ ബെല്ലാർ റോഡ് ബ്യൂട്ടി ഗാർമെന്റ്സ് ഉടമയാണ്. ഭാര്യ: കെ.വി. ഖദീജ കുന്നുംകൈ. സഹോദരിമാർ: പരേതരായ സി.എച്ച്. മറിയമ്പി, സി.എച്ച്. ഹാജറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.