മാറഞ്ചേരി: ടി.സി.എം ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ തവയിൽ ടി.സി. മാമു (88) നിര്യാതനായി. മാറഞ്ചേരിയിലും പരിസരത്തും വ്യാപാരി സംഘടന കെട്ടിപ്പൊക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അസ്ഹർ മസ്ജിദിന്റെ സ്ഥാപകനും ആദ്യകാല പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: അമ്പാരത്ത് ഉമ്മു. മക്കൾ: ടി.സി. ഫൈസൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി താലൂക്ക് പ്രസിഡൻറ്), ടി.സി. സുജീർ, ടി.സി. നിസാർ, ബുഷറ, ജസീറ.
മരുമക്കൾ: ഡോ. നജില ഫൈസൽ (അസി. പ്രഫസർ എം.ഇ.എസ്, പൊന്നാനി കോളജ്), റിൻസി സുജീർ, സുമയ്യ നിസാർ (അധ്യാപിക, ദാറുൽ ഹിദായ സ്കൂൾ, എടപ്പാൾ) ആർ.വി. ആരിഫ് (ഗുരുവായൂർ), സാബിർ (താനൂർ).