കോട്ടക്കൽ: ആറുവരിപ്പാത കടന്നു പോകുന്ന എടരിക്കോട് പാലച്ചിറമാടിൽ ചരക്ക് ലോറിക്ക് പിന്നിൽ മിനിലോറി ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. മിനി ലോറി ഡ്രൈവറും താനൂർ സ്വദേശിയുമായ കേന്നാത്ത് പരേതനായ ചന്ദ്രന്റെ മകൻ അഖിലാണ്(34) മരിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുമുച്ചി സ്വദേശി ചോലക്കൽ സനീതിനെ (17) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. അപകടത്തെ തുടർന്ന് ഡ്രൈവിങ് ക്യാബിനിൽ കുടുങ്ങിയ അഖിലിനെയും സനതിനേയും വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
അഖിലേഷിന്റെ മാതാവ്: സുമതി. ഭാര്യ: ജിൻഷ. മകൻ: ദർഷിൻചന്ദ്ര. സഹോദരങ്ങൾ: ജിതീഷ് അജിത്ത്.