വട്ടക്കിണർ: ദാലിന്റകം മുഹമ്മദ് അശ്റഫ് (64) പയ്യാനക്കൽ കാവ് ബസ് സ്റ്റോപ്പിന് സമീപമുള്ള 'ശെരീഫാസ്' വസതിയിൽ നിര്യാതനായി. വട്ടക്കിണറിലെ ക്യൂബ് പവ്വർ സൊലൂഷൻസ് ഉടമയാണ്. ദിവസം മുമ്പ് വട്ടക്കിണറിൽവെച്ച് സീബ്രാ ലൈൻ മുറിച്ചുകിടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. പരേതരായ കടപ്പുറത്തകം മാമുക്കോയയുടെയും ദാലിന്റകം കച്ചീബിയുടെയും മകനാണ്. ഭാര്യ: കോഴിക്കോടൻ വീട്ടിൽ ശെരീഫ. മക്കൾ: കെ.വി. ഹംന, ഹീന മറിയം. മരുമകൻ: പരേതനായ കൊശാനി വീട്ടിൽ എൻ.കെ.വി. തുമീസ്. സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ (കുഞ്ഞ), ഹമീദ്, സൈറ. ഖബറടക്കം വ്യാഴാഴ്ച കണ്ണംപറമ്പ് പള്ളിയിൽ.