പെരിന്തൽമണ്ണ: സിൽസില നൂരിയ്യ കേരള സംസ്ഥാന വൈസ് പ്രസിഡന്റും പ്രഗൽഭ പണ്ഡിതനും സൂഫി വര്യനുമായ എം.എ. നൂർ മുഹമ്മദ് മുസ്ലിയാർ നസ്റുല്ലാശാഹ് സുഹൂരി(77) നിര്യാതനായി.
പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് ഫൈസി ബിരുദം നേടിയ അദ്ദേഹം ഹസ്റത്ത് സുഹൂരിശാഹ് നൂരിയുടെ പ്രമുഖ ശിഷ്യനും നൂരിശാ തങ്ങളുടെ കേരളത്തിലെ പ്രധാന ഖലീഫമാരിൽ ഒരാളുമാണ്.
ഭാര്യ: ഖദീജ. മക്കൾ: മുഈനുദ്ദിൻ ആരിഫി, ഹാഫിസ് അഹ്മദ് യുസുഫ് അൻവാരി, ആരിഫുദ്ദീൻ, മള്ഹറുദ്ദിൻ, പരേതനായ അഹ്മദ് മുഹിയിദ്ദീൻ ആരിഫി വഹബി, ബഷീറ, ജുവൈരിയ റഷീദ.
മരുമക്കൾ: ഇസ്മായിൽ (വെട്ടിക്കാട്ടിരി), ഷഫീഖ് (കാരാട്), മൻസൂർ, മുഹ്സിന (കിഴിശ്ശേരി), ഉമ്മു സൽമ (ചോലക്കൽ), ആയിഷ ഹുദാ(വെട്ടുക്കാട്), ശിബ്ല (വെട്ടിക്കാട്ടിരി). മയ്യിത്ത് നമസ്കാരവും കബറടക്കവും വ്യാഴാഴ്ച രാവിലെ 11.30ന് പാണ്ടിക്കാട് വെട്ടിക്കാട്ടിരി ഖാൻഖാഹെ നൂരിയ്യയിൽ.