പാപ്പിനിശ്ശേരി വെസ്റ്റ്: പുതിയകാവിന് സമീപത്തെ കെ.വി. ബാലകൃഷ്ണൻ (75- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരസ്വതി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: റോജാലത, ബാലമുരളി. മരുമക്കൾ: സുരേഷ് കുമാർ (മുട്ടിൽ), ജിസി (ആറാംകോട്ടം). സഹോദരങ്ങൾ: പരേതരായ ബാലചന്ദ്രൻ, ജാനകി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 7.30 മുതൽ പുതിയ കാവിന് സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ ഒമ്പതിന് പുതിയ കാവിന് സമീപമുള്ള സമുദായ ശ്മശാനത്തിൽ.