തലശ്ശേരി: മാപ്പിളപ്പാട്ട് ഗായകൻ സൈദാർ പള്ളിക്കടുത്ത് തമന്നയിൽ അബ്ദുൽ സലാം പുഷ്പഗിരി (75) നിര്യാതനായി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ അന്തരിച്ച എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, എം.പി. ഉമ്മർ കുട്ടി, തലശ്ശേരി എ. ഉമ്മർ എന്നിവരുടെ സമകാലികനാണ്. വിവാഹ വീടുകളിലും ഗൾഫിലും നാട്ടിലുമായി നിരവധി ഗാനമേളകളിൽ പങ്കെടുത്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിരുന്നു.
പരേതരായ സംഗീതജ്ഞൻ കൊളത്തായി ഉസ്മാൻ കുട്ടിയുടെയും കാക്കാറമ്പത്ത് പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: കാത്താണ്ടി ലൈല. മക്കൾ: തസ്വീർ (മസ്കത്ത്), ജംഷീദ് (മസ്കത്ത്), ഷർമിള മനാഫ്, പരേതനായ മിഹ്റാജ്. മരുമകൻ: അബ്ദുൽ മനാഫ്.