ഇരിട്ടി: പെരിയത്തിൽ ആക്കാംപറമ്പിലെ ചെമ്പിലാലി അബ്ദുല്ല (63) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ചാവശ്ശേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: സിനാൻ, സിയാദ്, റംഷിന. മരുമക്കൾ: ഫാത്തിമ, അക്ബർ.