കണ്ണൂർ: തിലാനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി മഹല്ല് വൈസ് പ്രസിഡന്റ് തിലാനൂർ മാതൃഭൂമി സ്റ്റോപ്പിന് സമീപം സി.എം ഹൗസിൽ താമസിക്കുന്ന കാഞ്ഞിരോട് കുടിക്കിമൊട്ട സ്വദേശി ചെണ്ടന്റവിട മമ്മു (74) നിര്യാതനായി. കർണാടകയിലെ മൈസൂരുവിൽ ടിപ്ടോപ് ഫർണിച്ചർ ഉടമയാണ്. ചെന്നൈയിലെ ടിപ്ടോപ് കമ്പനിയിലെ ആദ്യകാല ജീവനക്കാരനായിരുന്നു. പരേതരായ കാഞ്ഞിരോട് ചാത്തോത്ത് അബ്ദുല്ലയുടെയും ചെണ്ടന്റവിട ആസിയയുടെയും മകനാണ്. ഭാര്യ: തിലാനൂർ എലബിലാട്ട് റസിയത്ത്. മക്കൾ: മുനവ്വിർ മുഹമ്മദ് (ടിപ്ടോപ് ഫർണിച്ചർ, മൈസൂരു), ജനീസതു ത്വയ്യിബ. മരുമക്കൾ: നജീബ് എടക്കാട് (ദുബൈ), ബയ്യിന (കാഞ്ഞിരോട്). സഹോദരങ്ങൾ: അഹമ്മദ് മാസ്റ്റർ (റിട്ട. അധ്യാപകൻ, കാഞ്ഞിരോട് എ.യു.പി സ്കൂൾ,) മൂസ (പുറത്തിൽ), പരേതരായ അബ്ദുറഹ്മാൻ (കാഞ്ഞിരോട്), അമ്മോട്ടി (മൗവ്വഞ്ചേരി), അബൂബക്കർ (പടന്നോട് മൊട്ട).