കുന്ദമംഗലം: ചാത്തമംഗലം പരേതരായ കുറുവച്ചാലിൽ ഇമ്പിച്ചിക്കണ്ടന്റെയും മാളുവിന്റെയും മകൻ പി.എം. അശോകൻ (79) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനും മദ്യവ്യവസായി യൂനിയൻ (സി.ഐ.ടി.യു) മുൻ ജില്ല കമ്മിറ്റി അംഗവും ചാത്തമംഗലം പൊതുജന വായനശാലയുടെ മുൻ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: സിന്ധു, അഭിലാഷ് കുറുവച്ചാലിൽ (കാജു കാഡോ കരാട്ടെ ഇൻസ്ട്രക്ടർ, സെക്രട്ടറി, സി.പി.എം ചാത്തമംഗലം വെസ്റ്റ് ബ്രാഞ്ച്). മരുമക്കൾ: പ്രസാദ് (നിലമ്പൂർ), സുസ്മി മോൾ എബ്രഹാം. സഹോദരങ്ങൾ: കുറുവച്ചാലിൽ സുന്ദരൻ, പി.എം. വേലായുധൻ, പി.എം. ശ്രീനിവാസൻ, പി. ശശിധരൻ കുറുവച്ചാലിൽ, പരേതരായ പി.എം. ശ്രീധരൻ, പി.എം. ചന്ദ്രൻ, പി.എം. രവി.