മങ്കട: കൂട്ടിൽ ചീരൻകുന്നൻ ഹാമിദ് ഹുസൈന്റെ (പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ) ഭാര്യ ബുഷ്റ ടീച്ചർ (46) നിര്യാതയായി. മങ്കട ചേരിയം ഗവ. ഹൈസ്കൂൾ, വെള്ളില മർകസുൽ ഹിദായ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പത്തപ്പിരിയത്തെ പരേതനായ അറയിലകത്ത് അഹമ്മദ്കുട്ടിയുടെ മകളാണ്. മാതാവ്: ആസ്യ. മക്കൾ: ദിയാന, നിഷ്ദാൻ. സഹോദരങ്ങൾ: യാസിർ, ചെറിയോൻ, റഷീദ, കുഞ്ഞുട്ടി ടീച്ചർ, സലീന ടീച്ചർ (മഞ്ചേരി നഗരസഭ കൗൺസിലർ), തുഫാഹത്ത്.