പൊന്നാനി: പൊന്നാനി ബാറിലെ മുതിർന്ന അഭിഭാഷകൻ കരിക്കണ്ടത്തിൽ രാധാകൃഷ്ണൻ (79) നിര്യാതനായി. പൊന്നാനി ബാർ അസോസിയേഷൻ പ്രസിഡന്റ്, ഈഴുവത്തിരുത്തി ഗ്രാമപഞ്ചായത്ത് അംഗം, പൊന്നാനി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുലേഖ. മക്കൾ: ചിത്ര (കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), സജിത്ത് (ഐ.ടി എൻജിനീയർ, ബംഗളൂരു), സനത്ത് (ഐ.ടി എൻജിനീയർ, ബംഗളൂരു). മരുമക്കൾ: പ്രദീപ് മോഹൻ ശങ്കർ, അഖില, ഡോ. പാർവതി അമ്പിളി.