വാണിമേൽ: വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റ കർഷകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന എ.എസ്. ജോസഫ് (അപ്പച്ചൻ ചേട്ടൻ, ആലപ്പാട്ട്-85) നിര്യാതനായി.
വിലങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, വിലങ്ങാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മേരി (മാറാട്ടിൽ കുടുംബാംഗം). മക്കൾ: ലിസമ്മ (റിട്ട. ടീച്ചർ), സിബി, സാബു (വിലങ്ങാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: സോളി (കാർത്തിക പുരം), മഞ്ജു (പന്തല്ലൂർ). സഹോദരങ്ങൾ: മറിയാമ്മ, ബേബി, റോസമ്മ, ജേക്കബ്, ജോർജ്ജ്.