കോഴിക്കോട്: ഫർണിച്ചർ വ്യാപാരിയായിരുന്ന ചെറിയ ഇടിയാനം വീട്ടിൽ സി.ഇ.വി. കോയട്ടി (79) ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനു പിൻവശമുള്ള എണ്ണപ്പാടം ‘സൈനുസ്’ വസതിയിൽ നിര്യാതനായി.
പരേതരായ പുതിയ സ്രാങ്കിന്റകം ബപ്പൻകോയ ഹാജിയുടെയും ചെറിയ ഇടിയാനം വീട്ടിൽ കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: സ്രാങ്കിന്റകം (മാനാംകുളം) സൈനബി. മക്കൾ: അർഷാദ് (ബാവ-ബാവ ടിംമ്പേഴ്സ്), ഫഹദ് (ആഷ്ടെൽ, ചെന്നൈ), നിഷാദ് (മസ്കറ്റ്), റാസ്മിന (മിനു).
മരുമക്കൾ: പുതിയ പന്തക്കലകം പി.പി. റിയാസ് (ആഷ്ടെൽ ഗ്രൂപ്പ്, ദുബൈ), കിൻസാന്റകം റമീന, കാതിയാരകം ആയിശ, കാട്ടിൽവീട് ഫിദ. സഹോദരങ്ങൾ: സി.ഇ.വി. അബൂബക്കർ കോയ, ഉസ്മാൻ കോയ, കച്ചിബി, പരേതരായ അഡ്വ. മാമുക്കോയ, അഹമ്മദ് കോയ (കുഞ്ഞി), കൽമബി.