ഇരിട്ടി: ഉളിക്കൽപുറവയലിൽ ചീരമറ്റം ഹൗസിൽ സി.ജെ. ജോസ് (76) എറണാകുളത്ത് നിര്യാതനായി. സ്പൈസസ് ബോർഡ് മുൻ ചെയർമാനും ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്നു.ഭാര്യ: ജെന്നി (കൊല്ലം അറക്കൽ കുടുംബാംഗം). മക്കൾ: നിഷ (യു.എസ്.എ), ജോഹാൻ (ദുബൈ). സഹോദരങ്ങൾ: പരേതനായ ജോൺ (പുറവയൽ), മേരി (കിഴക്കേപീടികയിൽ വെളിമാനം), ചിന്നമ്മ (ഈഴമറ്റം മണിപ്പാറ), കുട്ടിയമ്മ (മുണ്ടക്കൽ ആനപ്പാറ), തോമസ് (മുബൈ), സിസ്റ്റർ റെജീന (പ്രസന്റേഷൻ കോൺവെന്റ് കോഴിക്കോട്), പരേതരായ വർഗ്ഗീസ്, മാത്യു, തെയ്യാമ്മ. സംസ്കാരം പിന്നീട്.