എടക്കാട്: കുറുവ വായനശാലക്ക് സമീപം രാജീവ് ഗാന്ധി റോഡിൽ ശ്രീനിഖിലത്തിൽ കെ.കെ. പ്രേമരാജൻ (77) നിര്യാതനായി. പരേതരായ കെ.പി. അച്യുതൻ-കരയൻ സാവിത്രി എന്നിവരുടെ മകനാണ്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. എടക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്, ഡി.സി.സി മെംബർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എടക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെംബറായിരുന്നു. ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോ. മുൻ താലൂക്ക് പ്രസിഡന്റ്, ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതല വഹിച്ചിട്ടുണ്ട്.
ഭാര്യ: കരുവാത്ത് ശ്യാമള (ചാല). മക്കൾ: നിഖില (അധ്യാപിക, ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ മമ്പറം), ശ്രീകാന്ത്(റീട്ടയിൽ റേഷൻ ഡീലർ). മരുമക്കൾ: സതീശൻ (പെരളശ്ശേരി), ജിൻഷ( മുഴപ്പാല). സഹോദരങ്ങൾ: ലൈല, വൈജയന്തി, രാജീവ്, ഗീത, രേഖ, പ്രമോദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പയ്യാമ്പലത്ത്.