മുണ്ടേരി: കണ്ണൂരിലെ പ്രമുഖ വ്യാപാരിയും കാർത്തിക ഹോട്ടൽ ഉടമയുമായ മുണ്ടേരി പടന്നോട്ട് മെട്ടയിലെ ജയന നിവാസിൽ ടി. കുഞ്ഞിരാമൻ റാംടെക്സ് (85) നിര്യാതനായി. റാംടെക്സ് ടൈലേഴ്സ്, താവക്കരയിലെ ദംറോ ഫർണിച്ചർ ഡിസ്ട്രിബ്യൂട്ടർ എന്നീ വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. പയ്യന്നൂർ കൊറ്റിയിലെ പരേതരായ കുഞ്ഞിരാമന്റെയും ചെമ്പരത്തിയുടെയും മകനാണ്.
ഭാര്യ: കെ. സത്യവതി. മക്കൾ: ടി. സനൂജ് (ബിസിനസ്, ദുബൈ), ടി. സഞ്ചീർ (ഇന്നർവ്യൂ ഫർണിച്ചർ, ദംറോ ഫർണിച്ചർ, സ്ലീപ് വെൽ ഡിസ്ട്രിബ്യൂട്ടർ), ടി. സോജു (ഹോട്ടൽ കാർത്തിക). മരുമക്കൾ: സ്വപ്ന സനൂജ് (ഇരിണാവ്), റിമ്യ സഞ്ചീർ (താവക്കര), സുബിന സോജു (മട്ടന്നൂർ).