എടക്കാട്: ചാലക്കുന്ന് കടയ്ക്കര ഹൗസിൽ പുത്തൻ പുരയിൽ രഞ്ജിത്ത് (50) നിര്യാതനായി. മഹാരാഷ്ട്രയിൽ ബാലാജി ടയർ ഫാക്ടറി നടത്തിവരുകയായിരുന്നു. പരേതരായ നാരായണൻ-പത്മിനി എന്നിവരുടെ മകനാണ്. ഭാര്യ: തുഷാര. സഹോദരങ്ങൾ: ദിനേശൻ, ചന്ദ്രകാന്ത്, അനീഷ്, അജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ പയ്യാമ്പലത്ത്.