തലശ്ശേരി: പിലാക്കൂൽ നുച്ചിലകത്ത് ഡോ. ഉസ്മാൻ കുട്ടി (68) നിര്യാതനായി. നാച്ചുറോപ്പതിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദീർഘകാലം പ്രവാസിയായിരുന്നു. പരേതരായ ചോനോൻ മമ്മു-നുച്ചി ലകത്ത് നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ (കണ്ണൂർ). മക്കൾ: അഫ്ഷാൻ, അസ്നം ഉസ്മാൻ, നഫീസത്ത് മിസ് രിയ. മരുമക്കൾ: നിയാസ്, ഇഷാന. സഹോദരങ്ങൾ: എൻ.സി. അഹമ്മദ് (തലശ്ശേരി), പരേതയായ ആയിഷ.