വാണിമേൽ: ഗാനരചയിതാവും ഗായകനും പ്രവാസിയുമായ മുഹമ്മദ് ചാമ (39) ഹൃദയാഘാതംമൂലം നിര്യാതനായി. നാട്ടിലും ഖത്തറിലുമായി പല വേദികളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സാമൂഹ്യ സംഘടനകളിലെ സജീവ പ്രവർത്തകനുമായിരുന്നു. ഖത്തറിലെ അബൂഹമൂറിലെ നാസ്കോ ഗ്രിൽ റസ്റ്ററന്റിലെ ജീവനക്കാരനാണ്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പിതാവ്: പരേതനായ കല്ലുള്ള ഏയ്യാറ്റിൽ കുഞ്ഞബ്ദുല്ല. മാതാവ്: ഫാത്തിമ. ഭാര്യ: ആശിഫ. മക്കൾ: ദുഹാ മെഹജിൽ, സൈൻ സമാൻ. സഹോദരങ്ങൾ: ബാസിത്ത്, നൂറിയ.