തളിപ്പറമ്പ: പട്ടുവം മുള്ളൂലിലെ ഇ.കെ. ബാബു നമ്പൂതിരി (65) നിര്യാതനായി. ടി.ടി.കെ ദേവസ്വം മുൻ എക്സിക്യൂട്ടിവ് ഓഫിസറാണ്. പരേതരായ ഇളയടത്ത് കൊളശ്ശേരി ഭവ ശർമ്മൻ നമ്പൂതിരിയുടെയും (റിട്ട. അധ്യാപകൻ അരിയിൽ യു.പി സ്കൂൾ) ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ: വത്സല അന്തർജനം (കൊയിലാണ്ടി). മക്കൾ: അരവിന്ദ് (മാനേജർ, സൈഡസ് ഫാർമസ്യൂട്ടിക്കൽസ് കമ്പനി, ഏറണാകുളം), ശ്രീകാന്ത് (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, അറക്കുളം, ഇടുക്കി), ശരണ്യ (അധ്യാപിക, എളങ്കൂർ ഹൈസ്കൂൾ, മലപ്പുറം). മരുമക്കൾ: ടി.എസ്. രശ്മി (ഏറണാകുളം), ശ്രീദേവി (ഏറ്റുമാനൂർ), സനൽകുമാർ (പൂങ്കുടിൽ മന, മഞ്ചേരി).
സഹോദരങ്ങൾ: മീര അന്തർജനം (മണിയറ പെരിങ്ങോട് ഇല്ലം, കൈതപ്രം), രാജൻ (മുള്ളൂൽ), ഇന്ദിര അന്തർജനം (ചായേടത്ത് ഇല്ലം, ബാലുശ്ശേരി, കൊയിലാണ്ടി), സുജാത അന്തർജനം (റിട്ട. അധ്യാപിക, എളങ്കൂർ, മഞ്ചേരി), ഗായത്രി അന്തർജനം (മലാപറമ്പ്, കോഴിക്കോട്).