പാനൂർ: മുസ് ലിം ലീഗ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറിയും മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവുമായ ചെറുപ്പറമ്പ് കല്ലിടുക്കിലെ കാളാംവീട്ടിൽ അഹമ്മദ് ഹാജി (75) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും കാളാംവീട്ടിൽ മറിയത്തിന്റെയും മകനാണ്. ദീർഘകാലം ഖത്തറിലും ദുബൈയിലും പ്രവാസിയായിരുന്നു.
കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്, എസ്.വൈ.എസ് പാനൂർ മണ്ഡലം വൈസ് പ്രസിഡന്റ്, കല്ലിടുക്ക് മഹല്ല് വൈസ് പ്രസിഡന്റ്, കല്ലിടുക്ക് ദാറുസ്സലാം ദഅവ കോളജ് വർക്കിങ് സെക്രട്ടറി, സമസ്ത കേരള മാനേജ്മെന്റ് അസോസിയേഷൻ തുവ്വക്കുന്ന് റേഞ്ച് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നഫീസ. സഹോദരൻ: ഖാലിദ്.