പയ്യന്നൂർ: രാമന്തളി കുന്നരു പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പി.വി. കരുണാകരൻ (86) നിര്യാതനായി. കുന്നരു സർവിസ് സഹകരണ ബാങ്കിന്റെ പൂർവ രൂപമായ കുന്നരീയം ഐക്യനാണയ സംഘത്തിന്റെ വളർച്ചക്ക് നേതൃത്വം നൽകി. രാമന്തളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം, കാർഷിക വികസന ബാങ്ക് ഡയറക്ടർ, പയ്യന്നൂർ സഹകരണ ആശുപത്രി സ്ഥാപക ഭരണ സമിതിയംഗം, സി.പി.എം കുന്നരു ലോക്കൽ സെക്രട്ടറി, കേരള സഹകരണ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കർഷകസംഘം കുന്നരു വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ഷീബ, ഷൈബ (കുന്നരു ബാങ്ക്), ഷാബി. മരുമക്കൾ: ഇ.വി. രാജൻ (വെങ്ങര), പി.വി. മുരളി (കണ്ണോം), എം. ചന്ദ്രശേഖരൻ (സൂപ്രണ്ട്, പയ്യന്നൂർ നഗര സഭ). സഹോദരങ്ങൾ: പരേതരായ കല്യാണി, ജാനകി. മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് ടാഗോർ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് കുന്നരു പൊതുശ്മശാനത്തിൽ.