മഞ്ചേരി: കാരക്കുന്ന് പുലത്ത് പരേതനായ പുലത്ത് ചേക്കുമാന്റെ മകൻ സഫീർ (ഇണ്ണി -41) നിര്യാതനായി.
റിയാദിൽ ബിസിനസുകാരനായിരുന്നു. അവധിക്ക് നാട്ടിൽ വന്ന് തിരിച്ചുപോകാനിരിക്കെയാണ് മരണം. മാതാവ്: സഫിയ. ഭാര്യ: നിഷിദ പുതിയചിറക്കൽ. മക്കൾ: ഖൈറ മർയം, ഇവാൻ. സഹോദരങ്ങൾ: അബൂബക്കർ (കുട്ടിപ്പ), അനീസ് (കുഞ്ഞി), സജ്ന (വേങ്ങര).