കണ്ണൂർ: കണ്ണൂരിലെ പ്രമുഖ അരി മൊത്തവ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ല മുൻ പ്രസിഡന്റുമായ തായത്തെരുവിലെ കെ.ഇ. ഹസ്സൻകുഞ്ഞി (83) നിര്യാതനായി. കണ്ണൂർ ഹാജി റോഡിലെ അരി മൊത്ത വ്യാപാര സ്ഥാപനമായ കെ.ഇ. ഉമ്മർകുഞ്ഞി ആൻഡ് കമ്പനി ഉടമയാണ്. ഫുഡ് ഗ്രൈൻസ് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, തായത്തെരു ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: കക്കന്റവിട സൈബുന്നിസ. മക്കൾ: ഫാത്തിമ, ഫരീദ, നസ്രീന, നവീദ്, ശംസീർ, ജസീല, ശബാന. മരുമക്കൾ: പി.ടി.പി. റാസിക്, ഇ.കെ. അബ്ദുൽ മുത്തലിബ്, ചിറ്റാലിക്കൽ അബ്ദുൽ ലത്തീഫ്, പി.പി. ഹുസൈൻ, പി.വി. യൂനുസ്, പി.സി. സറീന, പി.കെ. ശർമിന.
സഹോദരങ്ങൾ: കെ.ഇ. മുഹമ്മദ് സാലി ഹാജി, കെ.ഇ. മുഹമ്മദ് കുഞ്ഞി, കെ.ഇ. മുഹമ്മദ് ഹാരിസ്, പരേതരായ കെ.ഇ. ഉമ്മർ കുഞ്ഞി, കെ.ഇ. ഇബ്രാഹിം, കെ.ഇ. ഫാത്തിമ.