ഇരിട്ടി: കാക്കയങ്ങാട് പിടാങ്ങോട്ടെ മുതിർന്ന സി.പി.എം നേതാവും മുൻ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗവും മുഴക്കുന്ന് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പി.വി. പത്മനാഭൻ (83) നിര്യാതനായി.സി.പി.എം അവിഭക്ത മുഴക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായും കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി രൂപവത്കരിച്ചത് മുതൽ ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.നല്ലൂർ, നല്ലൂർ ബി ബ്രാഞ്ചുകളുടെ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച പത്മനാഭൻ നിലവിൽ പിടാങ്ങോട് ബ്രാഞ്ച് അംഗമാണ്. മുഴക്കുന്ന് കാക്കയങ്ങാട് ലോക്കലുകളിൽ കർഷക-കർഷക തൊഴിലാളി സംഘടനകളുടെ നേതൃനിരയിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഓമന. മക്കൾ: പ്രസന്ന, പ്രസീത, പ്രമീള, പ്രഭാവതി, പ്രിയ. മരുമക്കൾ: പ്രഭാകരൻ (പിടാങ്ങോട്), പ്രഭാകരൻ (കോയിപ്ര), മോഹനൻ (കണ്ണാടിപ്പറമ്പ്), പ്രമോദ് (മുഴക്കുന്ന്), സന്തോഷ് (ഇരിവേരി). സഹോദരങ്ങൾ: പൈതൽ, രവി, നളിനി, മോഹനൻ, പരേതനായ പ്രേമരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ10 മണിക്ക് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.