പെരുമണ്ണ: പയ്യടിമേത്തല്‍ കീഴുമഠത്തില്‍ അഡ്വ. കെ.എം. കൃഷ്ണന്‍കുട്ടി (75) നിര്യാതനായി. കോണ്‍ഗ്രസ് പെരുവയല്‍ ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റും കേരള പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എന്‍.ജി.ഒ അസോസിയേഷന് കോഴിക്കോട് ജില്ല പ്രസിഡന്റായിരുന്നു. ഭാര്യ: ഹേമലത (പ്രസിഡന്റ്, ഐശ്വര്യ വനിത കോഓപറേറ്റിവ് സൊസൈറ്റി, പെരുമണ്ണ).
മക്കള്‍: ഇന്ദുല (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, ചെറുവണ്ണൂര്‍), ധനജ് (ഇന്നൊവേഷന് പോളിസി കണ്‍സൽട്ടന്റ്, കേരള സ്റ്റാര്‍ട്ടപ് മിഷന്). മരുമക്കള്‍: ബിജു (അധ്യാപകന്, എസ്.യു.എല്‍.പി സ്കൂള്‍, കുറ്റൂര്‍), ഡോ. അനുശ്രീ. സഹോദരങ്ങള്‍: സുരേഷ് ബാബു(റിട്ട. പൊലീസ് എസ്.ഐ), ശാന്ത, ബീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.