നടുവണ്ണൂർ: കാവുന്തറ പുളിയാങ്കടവത്ത് സിറാജുദ്ദീൻ ഹാജി (65) നിര്യാതനായി. കാവിൽ പുത്തൻപള്ളി മഹല്ല് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: റുഖിയ്യ കുന്നുമ്മൽ. മക്കൾ: നൗഫൽ (ദുബൈ), നജ്മുന്നിസ, ഷഹർബാനു (നടുവണ്ണൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: ഷമീമ തുയ്യത്ത്, നൗഫൽ എടക്കണ്ടി, സാദത്ത് മക്കാട്ട്. സഹോദരങ്ങൾ: ഷംസുദ്ദീൻ, സഫിയ, റംല, നാസറുദ്ദീൻ, ഷറഫുദ്ദീൻ, പരേതരായ ആയിഷ, സൗദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കാവിൽ പുത്തൻപള്ളിയിൽ.