കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ മണ്ടാംകണ്ടി താമസിക്കുന്ന ആയിക്കോട്ടുമ്മൽ സുലോചന (76) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ഷീല (എ.കെ ഡ്രൈവിങ് സ്കൂൾ മലയമ്മ), പരേതയായ ഷൈമ. സഹോദരങ്ങൾ: യു.വി. ശിവദാസൻ (കോൺഗ്രസ് കൊടുവള്ളി മണ്ഡലം മുൻ പ്രസിഡന്റ്), ശാന്ത, സോമൻ, ലോഹിതാക്ഷൻ (ജന്മഭൂമി കൊടുവള്ളി ലേഖകൻ), ശോഭന (കൈരളി ബുക്ക് സ്റ്റാൾ കൊടുവള്ളി), പരേതനായ ബേബി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കളരിക്കണ്ടി ശ്മശാനത്തിൽ.