തളിപ്പറമ്പ്: സർ സയ്യിദ് കോളജിന് സമീപം വേളിപ്പാറയിലെ എൻ.വി. ചന്ദ്രശേഖരൻ (ചാത്തുക്കുട്ടി -83) നിര്യാതനായി. കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: പി. സരോജിനി (മുൻ ജീവനക്കാരി, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: രാമചന്ദ്രൻ, ഇന്ദുമതി. മരുമക്കൾ: വിനീത രാമചന്ദ്രൻ (അഡ്വ. ക്ലർക്ക്, കുറുമാത്തൂർ), നാരായണൻ (റിട്ട. എച്ച്.സി, കൃഷി വകുപ്പ്, മയ്യിൽ). സഹോദരങ്ങൾ: എൻ.വി. ശ്രീധരൻ (റിട്ട. മിലിട്ടറി), സരോജിനി (കടമ്പേരി), പരേതരായ മാധവി അമ്മ (ചുഴലി), എൻ.വി. കുഞ്ഞികൃഷ്ണൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), കാർത്യായനി, നാരായണൻ (കണ്ടോന്താർ), എൻ.വി. രാജഗോപാലൻ (റിട്ട. മിലിട്ടറി, നിടിയേങ്ങ).