പാലക്കുന്ന്: മുൻ മർച്ചന്റ് നേവി ജീവനക്കാരൻ കോട്ടിക്കുളം മയൂരയിലെ കെ. പ്രഭാകരൻ (പ്രഭാകരൻ ബജ്പേ-69) നിര്യാതനായി. പരേതരായ ബജ്പെ കോരന്റെയും തായത്ത് ചിരുതയുടെയും മകനാണ്. കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് വൈസ് പ്രസിഡന്റും പള്ളിക്കര കോട്ടക്കുന്ന് അരളിക്കട്ട അക്കരമ്മൽ തറവാട് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ശാന്തകുമാരി (കൊക്കാൽ). മക്കൾ: അനിൽ, അഖിൽ (ഇരുവരും എൻജിനീയർ യു.എ.ഇ). മരുമക്കൾ: ഐശ്വര്യ, സഞ്ജന. സഹോദരങ്ങൾ രോഹിണി, പരേതനായ രവി. സഞ്ചയനം തിങ്കളാഴ്ച.