വൈലത്തൂർ: തലക്കടത്തൂർ പോക്കർപടി സ്വദേശിയും പരേതനായ നീലിയാട്ട് മൊയ്തീൻ ഹാജിയുടെ മകനുമായ അബ്ദുൽ ലത്തീഫ് (58) അബൂദബിയിൽ നിര്യാതനായി. ഗ്ലോബൽ കെ.എം.സി.സി ഓവുങ്ങൽ മേഖല കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് പ്രവർത്തകനുമാണ്.
ഭാര്യ: സുലൈഖ. മക്കൾ: അഫ്സൽ (അബൂദബി), അൻസിഫ്. മരുമകൾ: ഷഹന. സഹോദരങ്ങൾ: മുഹമ്മദ്, എൻ.എ. നസീർ ( ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗം, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ഫാത്തിമ, ഉമ്മുസൽമ, നഫീസ പരേതനായ റസാഖ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.