പട്ടിക്കാട്: ഹയർ സെക്കൻഡറി സ്കൂളിന് സമീപം പള്ളിക്കൽ വളപ്പിൽ വീട്ടിൽ പ്രഫ. മുഹമ്മദ് (74) നിര്യാതനായി. കോഴിക്കോട്ടുനിന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷനായി സർവിസിൽനിന്ന് വിരമിച്ചു.
മലപ്പുറം ഗവ. കോളജ്, പട്ടാമ്പി സംസ്കൃത കോളജ് എന്നിവിടങ്ങളിൽ ദീർഘകാലം ഫിസിക്സ് പ്രഫസറായി സേവനമനുഷ്ഠിച്ചു. ശാന്തപുരം ഹയർ സെക്കൻഡറി സ്കൂൾ, മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
ഭാര്യ: ആയിശ. മക്കൾ: ഷിറാസ് അഹമ്മദ് (ദുബൈ), ഷിബിൻ മുഹമ്മദ്, ഷിനി നിയാസ്. മരുമക്കൾ: തസ്നീം (ചുങ്കത്തറ), ജഫ്ലത്ത് (കോട്ടക്കൽ), നിയാസ് ബന്ന (കൊടുവള്ളി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.