തലശ്ശേരി: ഒ.വി റോഡ് തഖ് വ പള്ളിക്ക് സമീപം സൈനാസിൽ കെ.സി. ആയിഷ (64) നിര്യാതയായി.പരേതരായ കൊടക്കാട്ട് കുന്നുമ്മൽ ആബൂട്ടിയുടെയും കരിയാടൻ സൈനബയുടെയും മകളും കേരള പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ് ലിം ലീഗ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.സി. അഹമ്മദിന്റെ മരുമകളുമാണ്. ഭർത്താവ്: പരേതനായ നാസർ പുതുക്കുടി. മക്കൾ: കെ.സി. റാഷിദ് അൻവർ (ദുബൈ), കെ.സി. ഫറ, കെ.സി. സെബ. മരുമക്കൾ: പി.പി. ശബാന, നബീൽ (ബംഗളൂരു), പരേതനായ ജബ്സീർ. സഹോദരൻ: കെ.ടി. ഷക്കീൽ.