പെരിങ്ങത്തൂർ: കണ്ണംവെള്ളി ഇല്ലത്തു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിപ്പാട് (89-പാനൂർ വെസ്റ്റ് യു.പി സ്കൂൾ മുൻ അധ്യാപകൻ) നിര്യാതനായി. ഭാര്യ: സുഭദ്ര അന്തർജനം.
മക്കൾ: നവനീതൻ നമ്പൂതിരി (റിട്ട. ഫാർമസിസ്റ്റ്, കേരള ഹെൽത്ത് സർവിസ്), പുഷ്പജ അന്തർജനം (റിട്ട. അധ്യാപിക, കാരയാട് യു.പി, കാവുംതറ, മേപ്പയൂർ), മനോജ് നമ്പൂതിരി (അധ്യാപകൻ, മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്കൂൾ), വിനീത് നമ്പൂതിരി (ഹെഡ് മാസ്റ്റർ, പാനൂർ വെസ്റ്റ് യു.പി സ്കൂൾ), കൃഷ്ണമുരളി നമ്പൂതിരി (അധ്യാപകൻ, കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ).
മരുമക്കൾ: വാസുദേവൻ നമ്പൂതിരി (അകപ്പുറത്ത് ഇല്ലം, കാരയാട്), ലേഖ അന്തർജനം (കല്ലായി ഇല്ലം, പരിയാരം), മിനി അന്തർജനം (കിഴക്കിനി അകത്തു തെൻജീരി ഇല്ലം, അധ്യാപിക, കൊളവല്ലൂർ എച്ച്.എസ്.എസ്), ഉഷ അന്തർജനം (ആരയാക്കിൽ പെരികമന ഇല്ലം, നീലേശ്വരം, ആകാശവാണി, കണ്ണൂർ). സഹോദരങ്ങൾ: രാജൻ നമ്പൂതിരി, മോഹനൻ നമ്പൂതിരി (കക്കട്ട്), പരേതയായ ജാനകി അന്തർജനം (ചേലോട്ട് ഇല്ലം, കുറ്റ്യാടി).