തലയാട്: തലയാട് ക്ഷീരോൽപാദക സംഘം പ്രഥമ പ്രസിഡന്റും കേരള കോൺഗ്രസ് (ജേക്കബ്) ജില്ല കമ്മിറ്റി അംഗവും തലയാട്ടെ സാമൂഹിക-സംസ്കാരികരംഗത്തെ നിറ സാന്നിധ്യവുമായിരുന്ന അഗസ്റ്റിൻ ജോസഫ് കടമല (ജോയി-68) നിര്യാതനായി. ഭാര്യ: മാർഗരറ്റ് (ഇത്താമ്മ) ഇളപ്പുങ്കൽ പന്തിരിക്കര. മക്കൾ: ദീപു (ബംഗളൂരു), ദിപിൽ (അയർലൻഡ്), മെർലിൻ (ബംഗളൂരു). മരുമക്കൾ: ടിന്റു കീമറ്റത്തിൽ (ബംഗളൂരു), പ്രിയ കിഴക്കരക്കാട്ട് (അയർലൻഡ്), അരുൺ പൊന്നാറ്റിൽ (ബംഗളൂരു). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തലയാട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.