കോഴിക്കോട്: സി.പി.എം. മാമുക്കോയ (93) വട്ടക്കിണർ മീഞ്ചന്ത ജുമാ മസ്ജിദിന് പിൻവശം വൈ.എം.ആർ.സി റോഡിൽ ‘ഷമീം’ (ജി.എസ്.ആർ.എ -43) വസതിയിൽ നിര്യാതനായി. എം.കെ.സി. അബു ഹാജി ആൻഡ് കമ്പനി മുൻ ജീവനക്കാരനും സിയസ്കോ സീനിയർ സിറ്റിസൺ ഫോറം അംഗവുമാണ്. പരേതരായ എം.സി. മൂസക്കോയയുടെയും സി.പി.എം മാളിയേക്കൽ കുഞ്ഞിബിയുടെയും മകനാണ്. ഭാര്യമാർ: ഇരുമാനം വീട് ആയിശ (ബീവു), പരേതയായ പഴയതോപ്പിൽ ആയിശ. മക്കൾ: പി.ടി. ഷംസുദ്ദീൻ (എക്സ് ജിദ്ദ), ഹാരിസ് (ബിൽഡേക്കർ), അഫ്സൽ (അബഹ -സൗദി), സമീമ (ബഹ്റൈൻ), റംല, ഇ.വി. ഫസല (ദുബൈ). മരുമക്കൾ: ഇടിയങ്ങര പന്തക്കലകം അബ്ദുറസാഖ് (ബഹ്റൈൻ), ആലിഹസ്സൻ മരക്കാരകം, എ.എം. അബ്ദുന്നാസർ (സ്റ്റോൺസ്മിത്ത്), പുതിയ പന്തക്കലകം ബിൻയാദ് ബഷീർ (ദുബൈ), ഒജിന്റകം ശബാന, എറമാക്ക വീട് റിസ് വാന, ജഹദ. സഹോദരങ്ങൾ: സി.പി.എം. മമ്മദ് കോയ, സി.പി.എം. ഉസ്മാൻ കോയ (മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ കോച്ച്), പരേതരായ മൊയ്തീൻ കോയ (മുൻ. സോഷ്യൽ വെൽഫെയർ ഡയറക്ടർ), കുഞ്ഞഹമ്മദ് കോയ (റിട്ട. എ.ഡി.എം കോഴിക്കോട്), പാത്തുമ്മബി, ആയിശബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.