വില്യാപ്പള്ളി: മലാറക്കലിലെ പരേതനായ കാര്യാട്ട് അബ്ദുല്ല മാസ്റ്ററുടെ മകൻ കാര്യാട്ട് ഹസൻ (70) നിര്യാതനായി. ഭാര്യ: പി.വി. ലൈല. മക്കൾ: യാസർ (ദുബൈ), യാസീൻ (ഖത്തർ), അസ്ന (ദുബൈ). മരുമക്കൾ: വി.കെ. അജ്മൽ (കീഴൽ), അഫ്സത്ത്, അഖില. സഹോദരങ്ങൾ: കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ (മലാറക്കൽ മഹല്ല് സെക്രട്ടറി, എം.ജെ വി.എച്ച്.എസ്.എസ്. മുൻ മാനേജർ), മുസ്തഫ, അസീസ്, സുബൈദ (ചെമ്മരത്തൂർ), ജമീല (വില്യാപ്പള്ളി), പരേതനായ മൂസ കുയ്യടിയിൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മലാറക്കൽ ജുമാ മസ്ജിദിൽ.