തലശ്ശേരി: കതിരൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം ശ്രീ ശൈലത്തിൽ വി.എൻ. സരോജിനി (83) നിര്യാതയായി. കതിരൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് പരേതനായ ടി. നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: അജിത് കുമാർ (ഖത്തർ), അനിത (കുവൈത്ത്), ആശാലത (റിട്ട. അധ്യാപിക, ചിറ്റാരിപ്പറമ്പ് എച്ച്.എസ്), അഞ്ജന (കുവൈത്ത്). മരുമക്കൾ: രസിത, സോമരാജ് (കുവൈത്ത്), മോഹനൻ (റിട്ട.ആർ.എ ഓഫിസ്, മാഹി), സുനിൽ കുമാർ (കുവൈത്ത്). സഹോദരങ്ങൾ: വാസുദേവൻ, ബാലൻ, പരേതരായ മാണിക്കം, സുശീല. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.