കല്യാശ്ശേരി: മാങ്ങാട് ലക്സോട്ടിക്ക ഇന്റർ നാഷനൽ കൺവെൻഷൻ സെന്ററിന് സമീപത്തെ പ്രിയയിൽ ഡോ. രാജം ചന്ദ്രശേഖർ (86) നിര്യാതയായി. അലോപ്പതി, ആയുർവേദ ചികിത്സാരംഗത്ത് ശ്രദ്ധേയയായിരുന്നു. ദീർഘകാലം കോഴിക്കോട് പുളിക്കൽ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായിരുന്നു.പിതാവ്: പരേതനായ ചിണ്ടൻ കുട്ടി നമ്പ്യാർ. മാതാവ്: പരേതയായ പട്ടടത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ. ഭർത്താവ്: പരേതനായ ചെനാൽ ചന്ദ്ര ശേഖരൻ നമ്പ്യാർ. മക്കൾ: സതീഷ് ചന്ദ്രൻ (ജി.എം. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വളപട്ടണം), രാജേഷ് കുമാർ (അധ്യാപകൻ, സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), പ്രിയ (അധ്യാപിക യു.എസ്.എ).
മരുമക്കൾ: എൻ.കെ. ഷീജ, പി.കെ. ഷീമ (പ്രഥമാധ്യാപിക, നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ), എ. ഗോപിനാഥൻ (യു.എസ്.എ). സഹോദരങ്ങൾ: മോഹൻദാസ് (ബംഗളൂരു), ശേഖരൻ നമ്പ്യാൾ (മൈസൂർ), പരേതരായ രാമചന്ദ്രൻ നമ്പ്യാർ, ജനാർദ്ദനൻനമ്പ്യാർ, ലീല നമ്പ്യാർ, വേലായുധൻ നമ്പ്യാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.