കണ്ണൂർ: അലവിൽ ആർപ്പാതോട് റെയിൽവേ ഗേറ്റിന് സമീപം അഞ്ചുകണ്ടി പമ്പിനടുത്ത് വൈശാഖിൽ കെ.കെ. ജയലക്ഷ്മി (79) നിര്യാതയായി. അഴീക്കൽ നോർത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ.സി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, വളപട്ടണം ഹൈസ്കൂൾ). മകൻ: സുധീഷ് ചന്ദ്രൻ (റോബോ സോഫ്റ്റ് ടെക്നോളജീസ്, ഉഡുപ്പി). മരുമകൾ: ഹർഷ (കൂടാളി). സഹോദരങ്ങൾ: കെ.കെ. നളിനി (റിട്ട. റെയിൽവേ ഉദ്യോഗസ്ഥ), കെ.കെ. ശശീന്ദ്രൻ (സീനിയർ ഓഡിറ്റ് ഓഫിസർ, ഏജീസ് ഓഫിസ്), കെ.കെ. ലത (റിട്ട. അധ്യാപിക, കോർജാൻ യു.പി സ്കൂൾ), പരേതരായ മൈഥിലി, സരോജിനി, ചന്ദ്രമതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.