താനാളൂർ: മീനടത്തൂർ ഗവ.ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയും ഈസ്റ്റ് മീനടത്തൂർ കൈതക്കുളം മഠത്തിൽ പറമ്പിൽ ജംഷീർ എന്ന ബാബുവിന്റെ മകളുമായ ഫാത്തിമ നസ്റിയ (13) നിര്യാതയായി. അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: നസീദ. സഹോദരൻ: മുഹമ്മദ് സിനാൻ.