മഞ്ചേരി: പയ്യനാട് ചാമക്കാപറമ്പിൽ താമസിക്കുന്ന കൊല്ലപറമ്പൻ കുഞ്ഞിമൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഖദീജ (മുട്ടിപ്പാലം). മക്കൾ: അബ്ദുൽ ഗഫൂർ, സറഫുന്നീസ, അനീസ്, നിസാർ, റംഷീദ്, റംഷീന, റുബീന.
മരുമക്കൾ: മൊയ്തീൻ, റുഫൈദ, ഫസീല, ഷഫ്ന, ഷഹ് ല ഷെറിൻ, ശരീഫ്, അമീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പയ്യനാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.